അഗളി പഞ്ചായത്തിൽ വീണ്ടും ട്വിസ്റ്റ്; കൂറുമാറിയ കോണ്‍ഗ്രസ് മെമ്പര്‍ മഞ്ജു പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു
അയോഗ്യയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയതോടെയാണ് രാജി

പാലക്കാട്: അഗളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മഞ്ജു രാജിവെച്ചു. കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ച് വിജയിച്ച മഞ്ജു കൂറുമാറിയാണ് എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റായത്. അയോഗ്യയാക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയതോടെയാണ് രാജി.
ഇരുപതാം വാര്‍ഡായ ചിന്നപ്പറമ്പില്‍ നിന്നുള്ള യുഡിഎഫ് അംഗം മഞ്ജു എല്‍ഡിഎഫിന്റെ പഞ്ചായത്ത് പ്രസിഡന്റാകുകയായിരുന്നു. തനിക്ക് പാര്‍ട്ടിയുടെ വിപ്പ് കിട്ടിയില്ലെന്നും കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ വോട്ട് ലഭിച്ചെന്നും മഞ്ജു നേരത്തെ പ്രതികരിച്ചിരുന്നു. എന്നാല്‍, മഞ്ജുവിന്റെ തീരുമാനത്തിനെതിരെ കടുത്ത അതൃപ്തിയോടെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പത്തും യുഡിഎഫിന് ഒന്‍പത് വോട്ടുമാണ് ലഭിച്ചത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകയെന്ന നിലയില്‍ ബിജെപിയുടെ പിന്തുണ സ്വീകരിക്കുന്നില്ലെന്നും താന്‍ എന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരിക്കുമെന്നും മഞ്ജു പ്രതികരിച്ചു.
Adjust Story Font
16

