Quantcast

അഗ്നിപഥിലൂടെ സംഭവിക്കാൻ പോകുന്നത് സേനയുടെ കരാറുവൽക്കരണം: എ.എ റഹീം എംപി

അഗ്നിപഥ് പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് എ.എ റഹീം എംപി ആവശ്യപ്പെട്ട് കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന് എ.എ റഹീം കത്തയച്ചു

MediaOne Logo

Web Desk

  • Updated:

    2022-06-17 11:00:11.0

Published:

17 Jun 2022 10:57 AM GMT

അഗ്നിപഥിലൂടെ സംഭവിക്കാൻ പോകുന്നത് സേനയുടെ കരാറുവൽക്കരണം: എ.എ റഹീം എംപി
X

കോഴിക്കോട്: അഗ്നിപഥിലൂടെ സംഭവിക്കാൻ പോകുന്നത് സേനയുടെ കരാറുവൽക്കരണമാണെന്ന് എ.എ റഹീം എംപി. ഇതുവഴി നാല് വർഷത്തിന് ശേഷം സേനയിൽ നിന്നും പുറന്തള്ളപ്പെടുന്ന തൊഴിലില്ലാപട നാട്ടിൽ സൃഷ്ടിക്കപ്പെടുമെന്നും ഇത് ക്രമേണ സമൂഹത്തിന്റെ പട്ടാളവത്കരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഗ്നിപഥ് സ്‌കീമിനെ ചൊല്ലി രാജ്യത്ത് പ്രതിഷേധം ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ അദ്ദേഹത്തിന്റെ പ്രതികരണം.

യുവത്വത്തിന്റെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് കരുത്താർജ്ജിക്കുന്നത്. അഗ്നിപഥ് പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് എ.എ റഹീം എംപി ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന് ഇക്കാര്യം സംബന്ധിച്ച് എ.എ റഹീം കത്തയച്ചിട്ടുണ്ട്. ഒരു സ്ഥിരജോലി എന്ന സ്വപ്നം കണ്ട് വർഷങ്ങളോളം ട്രെയിനിംഗ് അക്കാദമികളിൽ പഠിച്ചു കൊണ്ടിരിക്കുന്ന യുവാക്കൾക്ക് നേരെ ഇതൊരു വലിയ ആക്രമണമാണെന്നും എ.എ റഹീം കൂട്ടിച്ചേർത്തു. ആർമിയിലേക്ക് ഉള്ള റിക്രൂട്ട്‌മെന്റ് നടന്നിട്ട് രണ്ടു വർഷത്തോളമായി. അതിനെതിരെ വ്യാപക പ്രതിഷേധം രാജ്യത്ത് അരങ്ങേറിയിട്ടുമുണ്ട്. ആ അവസരത്തിലാണ് പുതിയ സ്‌കീം സർക്കാർ അവതരിപ്പിക്കുന്നത്.

പുതിയ അഗ്‌നിപഥ് സ്‌കീമിന് കീഴിൽ, ഏകദേശം 45,000 മുതൽ 50,000 വരെ സൈനികരെ പ്രതിവർഷം റിക്രൂട്ട് ചെയ്യും. മിക്കവരും നാല് വർഷത്തിനുള്ളിൽ സേവനം വിടും. മൊത്തം വാർഷിക റിക്രൂട്ട്മെന്റുകളിൽ 25 ശതമാനം പേർക്ക് മാത്രമേ സ്ഥിരം കമ്മീഷനിൽ 15 വർഷം കൂടി തുടരാൻ അനുവദിക്കൂ. ഇത്, പ്രതിരോധ പെൻഷൻ ബില്ലിനെ ഗണ്യമായി കുറയ്ക്കുമെന്നും ഇത് വർഷങ്ങളായി സർക്കാരുകളുടെ പ്രധാന ആശങ്കയാണെന്നും റഹീം ഫേസ്ബുക്കിൽ കുറിച്ചു.

നാല് വർഷത്തിന് ശേഷം ജോലിയിൽ നിന്നും പുറത്തു വരുന്ന റിക്രൂട്ടുകൾക്ക് പെൻഷൻ, ഗ്രാറ്റിറ്റിയൂഡ് മുതലായ ആനുകൂല്യങ്ങൾ ലഭിക്കില്ലന്ന ആശങ്കയും അദ്ദേഹം മുന്നോട്ട് വെച്ചു. ഇത് ക്രമേണ സായുധ സേനയെ സ്വകാര്യവത്കരിക്കാൻ ഉള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

നാല് വർഷത്തിന് ശേഷം സേനയിൽ നിന്നും പുറന്തള്ളപ്പെടുന്നതോടെ സായുധ പരിശീലനം ലഭിച്ച ഒരു വലിയ കൂട്ടം യുവാക്കൾ ആയത് കൊണ്ട് ഇത് ക്രമേണ സമൂഹത്തിന്റെ പട്ടാളവത്കരണത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഗ്നിപഥ് സ്‌കീമിനെതിരെ രാജ്യത്ത് പ്രതിഷേധം കനക്കുകയാണ്. ബിഹാറിലും ഹരിയാനയിലും ഇതിനകം യുവാക്കൾ റെയിൽവേ ട്രാക്കിൽ ഇറങ്ങിയും, ബിജെപി ഓഫീസുകളുടെ മുന്നിലും എല്ലാം സമരം ചെയ്തു കൊണ്ടിരിക്കുകയാണ്. ചില യുവാക്കൾ ആത്മഹത്യ ചെയ്തു എന്നും റിപ്പോർട്ടുകൾ ഉണ്ട്. യുവാക്കളെ ഇത്തരത്തിൽ ഉള്ള ഹിംസാത്മകമായ സമരങ്ങളിലേക്ക് തള്ളി വിട്ടതിന്റെ മുഴുവൻ ഉത്തരവാദിത്തവും ബിജെപി സർക്കാരിനാണെന്നും എ.എ റഹീം എംപി കുറ്റപ്പെടുത്തി.

TAGS :

Next Story