'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം' മുഖ്യമന്ത്രിക്കൊപ്പം സെല്‍ഫി പങ്കിട്ട് അഹാന കൃഷ്ണ
ഫ്ലൈറ്റ് യാത്രക്കിടെ അപ്രതീക്ഷിതമായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു മുട്ടിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഹാന

തിരുവനന്തപുരം: സിനിമ സീരിയൽ താരമായ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യൽ മീഡിയയിൽ സജീവമാണ്. മൂത്ത മകൾ അഹാന കൃഷ്ണയാണ് അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലും സാന്നിധ്യമറിയിച്ചത്. ജീവിതത്തിൽ നടക്കുന്ന സന്തോഷമുള്ള നിമിഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വിഡിയോയായും ചിത്രങ്ങൾ വഴിയും നടി പോസ്റ്റ് ചെയ്യാറുണ്ട്. സ്ഥിരമായി യാത്ര ചെയ്യുന്ന അഹാന യാത്രകളുടെ അനുഭവങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
എന്നാൽ ഇത്തവണ ഫ്ലൈറ്റ് യാത്രക്കിടെ അപ്രതീക്ഷിതമായി കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു മുട്ടിയ ചിത്രം പങ്കുവെച്ചിരിക്കുകയാണ് അഹാന. ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 'അപ്രതീക്ഷിതമായ കണ്ടുമുട്ടല്‍. ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം’ എന്ന അടിക്കുറിപ്പോടെയാണ് മുഖ്യമന്ത്രിയെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചിരിക്കുന്നത്.
Adjust Story Font
16

