Quantcast

ജിഫ്രി തങ്ങള്‍ക്കെതിരെയുള്ള വധഭീഷണി ഭീരുത്വം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

"മതവിഭജനം നടത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള ലീഗിന്റെ സൃഗാലബുദ്ധിയെ പണ്ഡിതോചിതമായി കൈകാര്യം ചെയ്തതാണ് പ്രകോപനങ്ങളുടെ മൂലകാരണം"

MediaOne Logo

Web Desk

  • Updated:

    2021-12-28 10:19:13.0

Published:

28 Dec 2021 10:16 AM GMT

ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുള്ള വധഭീഷണി ഭീരുത്വം നിറഞ്ഞതാണെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അന്യായമായി കയ്യടക്കിയ വഖഫ് ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങിയപ്പോള്‍ മതവിഭജനം നടത്തി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കാനുള്ള ലീഗിന്റെ സൃഗാലബുദ്ധിയെ പണ്ഡിതോചിതമായി കൈകാര്യം ചെയ്തതാണ് പ്രകോപനങ്ങളുടെ മൂലകാരണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രലോഭിപ്പിച്ചും, പ്രീണിപ്പിച്ചും അതിന് വശംവദരാകാത്തവരെ ഭീഷണിപ്പെടുത്തിയും കൊലവിളി നടത്തിയും പിന്തിരിപ്പിക്കുക എന്നത് എല്ലാ വര്‍ഗീയ വാദികളുടെയും പൊതു നിലപാടാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും മന്ത്രി രേഖപ്പെടുത്തി.

വധഭീഷണിയുടെ പശ്ചാത്തലത്തിൽ സമസ്​ത പ്രസിഡണ്ട് ജിഫ്രി തങ്ങളുടെ സുരക്ഷ ശക്തമാക്കണമെന്ന് ഐ.എൻ.എൽ സംസ്​ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ ആവശ്യപ്പെട്ടു. ഉറച്ച തീരുമാനമുള്ള ജിഫ്രി തങ്ങളുടെ നിലപാടിൽ രോഷാകുലരായ മുസ്​ലിം ലീഗുകാരാവണം ഈ ഭീഷണിക്കു പിന്നിൽ. അതുകൊണ്ട് അന്വേഷണത്തിലൂടെ പ്രതികളെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് കാസിം ഇരിക്കൂർ പ്രസ്​താവനയിൽ പറഞ്ഞു.

TAGS :

Next Story