അഹമ്മദാബാദ് വിമാനാപകടം: 'ഏറെ ഹൃദയഭേദകം, ജനങ്ങളുടെ ദുഃഖത്തിൽ ഐക്യപ്പെടുന്നു'; വെൽഫെയർ പാർട്ടി
'അപകട കാരണം ജനങ്ങളോട് വിശദീകരിക്കാൻ അധികൃതർ തയ്യാറാകണം'

തിരുവനന്തപുരം: രാജ്യത്തെ ഏറെ ഞെട്ടിപ്പിക്കുന്നതും ദുഃഖത്തിലാഴ്ത്തിയതുമായ സംഭവമാണ് അഹമ്മദാബാദ് വിമാന അപകടമെന്ന് വെൽഫെയർ പാർട്ടി. ജനങ്ങളുടെ ദുഃഖത്തിൽ ഐക്യപ്പെടുന്നതായി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. വിമാനത്തിലെ എല്ലാ യാത്രക്കാരും മരണപ്പെട്ടു എന്നത് ഏറെ ഹൃദയഭേദകമായ കാര്യമാണ്. മരിച്ചവരിൽ ലണ്ടനില്‍ നഴ്സായിരുന്ന പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുല്ലാട്ട് സ്വദേശിയായ രഞ്ജിത ആർ. നായർ ഉൾപ്പെട്ടിട്ടുണ്ട് എന്നത് കേരളീയ സമൂഹത്തിന്റെ ദുഃഖം കൂടുതൽ വർധിപ്പിക്കുന്നതാണ്.
അപകടത്തെ സംബന്ധിച്ച് നിരവധി ദുരൂഹത നിലനിൽക്കുന്നുണ്ട്. അപകട കാരണം ജനങ്ങളോട് വിശദീകരിക്കാൻ അധികൃതർ തയ്യാറാകണം. അടിയന്തരമായി സഹായം എത്തിക്കുന്നതിൽ സർക്കാർ വേഗത്തിൽ ഇടപ്പെടണം. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ വെൽഫെയർ പാർട്ടി പങ്കുചേരുന്നതോടൊപ്പം അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്നവെന്ന് സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.
Adjust Story Font
16

