Quantcast

എ.ഐ വീഡിയോകോളിലൂടെ പണം തട്ടിയ കേസ്; പ്രതിയെ തിരിച്ചറിഞ്ഞു

ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

MediaOne Logo

Web Desk

  • Updated:

    2023-08-11 14:24:59.0

Published:

11 Aug 2023 1:34 PM GMT

എ.ഐ വീഡിയോകോളിലൂടെ പണം തട്ടിയ കേസ്; പ്രതിയെ തിരിച്ചറിഞ്ഞു
X

കോഴിക്കോട്: എ.ഐ വീഡിയോകോളിലൂടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയ കേസിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഗുജറാത്ത് ഉസ്മാന്‍പുര സ്വദേശി കൗശല്‍ ഷായാണ് കേസിലെ പ്രതി. ഗോവയും ഗുജറാത്തും കേന്ദ്രീകരിച്ച് കോഴിക്കോട് സൈബര്‍ ക്രൈം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

കോഴിക്കോട് പാലാഴി സ്വദേശി പി എസ് രാധാകൃഷ്ണൻ ആണ് തട്ടിപ്പിനിരയായത്. കൂടെ ജോലി ചെയ്തിരുന്നയാളെന്ന് പരിചയപെടുത്തിയാണ് വീഡിയോ കോൾ ചെയ്ത് 40,000 രൂപ ആവശ്യപ്പെട്ടത്. ഗൂഗിൾപേ വഴി പണമയച്ചതിന് ശേഷമാണ് തട്ടിപ്പ് മനസിലായത്. എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഡീപ് ഫേക് ടെക്നോളജിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഉത്തരേന്ത്യ കേന്ദ്രീകരിച്ചുളള ഫോൺ നമ്പർ വഴിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.


TAGS :

Next Story