കോഴിക്കോട് നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനം ഫുജൈറയിൽ കുടുങ്ങി
വിമാനം വൈകുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും കമ്പനി നൽകിയില്ലെന്ന് യാത്രക്കാർ പറഞ്ഞു

കോഴിക്കോട്: കോഴിക്കോട് നിന്നും ഷാർജയിലേക്ക് പുറപ്പെട്ട വിമാനം ഫുജൈറയിൽ കുടുങ്ങിക്കിടക്കുന്നതായി പരാതി. ഇന്ന് രാവിലെ 3. 30ന് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് കുടുങ്ങിക്കിടക്കുന്നത്. ഷാർജയിലേക്ക് പുറപ്പെട്ട വിമാനത്തിൽ 161 യാത്രക്കാരാണുള്ളത്.
ഷാർജയിൽ എത്തുന്നതിന് മുമ്പ് ഫുജൈറ എയർപോർട്ടിൽ അടിയന്തിരമായി ഇറക്കുകയായിരുന്നു. കാരണം വ്യക്തമല്ല. ആറ് മണിക്കൂറായി എയർപോർട്ടിൽ തുടരുന്ന വിമാനം യാത്രക്കാതെ വലച്ചു. വിമാനം വൈകുന്നത് സംബന്ധിച്ച് യാതൊരു മുന്നറിയിപ്പും കമ്പനി നൽകിയില്ലെന്ന് യാത്രക്കാർ പറഞ്ഞു.
ജോലിക്കാരുടെ ഷിഫ്റ്റ് സംബന്ധിച്ച പ്രശ്‌നങ്ങളാണ് വിമാനം വൈകാന്‍ കാരണമെന്നാണ് വിമാനജീവനക്കാര്‍ നല്‍കുന്ന വിവരം. യാത്ര എപ്പോൾ പുനരാരംഭിക്കും എന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും ഇതുവരെ ലഭിച്ചിട്ടില്ല.
Next Story
Adjust Story Font
16

