Quantcast

നഷ്ട പരിഹാരം പരി​ഗണനയിൽ, കുറച്ച് സമയം അനുവദിക്കണം; പ്രവാസിയുടെ മരണത്തിൽ പ്രതികരിച്ച് എയർഇന്ത്യ

നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-05-25 09:07:10.0

Published:

25 May 2024 12:59 PM IST

muscat death nambi rajesh, air india express
X

മസ്കത്തിൽ മരിച്ച തിരുവനന്തപുരം സ്വദേശി നമ്പി രാജേഷ്, ഭാര്യ അമൃത

തിരുവന്തപുരം: മസ്കത്തിൽ മരിച്ച തിരുവനന്തപുരം കരമന സ്വദേശി നമ്പി രാജേഷിന്റെ കുടുംബത്തിൻ്റെ ആവശ്യത്തിൽ പ്രതികരിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. നഷ്ട പരിഹാരം നൽകുന്നത് പരി​ഗണനയിൽ ആണെന്നും ഇതിനായി കുറച്ച് സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എയർ ഇന്ത്യ എക്സ്പ്രസ് നമ്പി രാജേഷിന്റെ കുടുംബത്തിന് ഇ-മെയിൽ സന്ദേശം അയച്ചു. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം നേരത്തെ എയർ ഇന്ത്യ എക്സ്പ്രസിന് മെയിൽ അയച്ചിരുന്നു.

ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് നമ്പി രാജേഷ് അത്യാസന്ന നിലയിലാണ് എന്ന വാർത്ത അമൃതയെ തേടിയെത്തുന്നത്. മറ്റൊന്നും ചിന്തിച്ചില്ല, ആദ്യം കിട്ടിയ ഫ്ലൈറ്റിന് ടിക്കറ്റ് ബുക്ക് ചെയ്തു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി വിമാനം കയറുന്നതിനു തൊട്ടുമുൻപ് ഫ്ലൈറ്റ് റദ്ദാക്കികൊണ്ടുള്ള അറിയിപ്പ് വന്നു. കാരണം എയർ ഇന്ത്യാ എകസ് പ്രസ് ജീവനക്കാരുടെ സമരം. പലരെയും കണ്ടുകരഞ്ഞപേക്ഷിച്ച് ഒടുവിൽ അടുത്ത ദിവസത്തേക്ക് ടിക്കറ്റ് നേടി. പക്ഷേ സമരം മൂലം അന്നും യാത്ര നടന്നില്ല.ഒടുവിൽ ഇന്നലെ ആ വാർത്ത എത്തി. അവസാനമായി ഒരു നോക്ക് കാണാൻ കാത്തുനിൽക്കാതെ അമൃതയുടെ പ്രിയപ്പെട്ടവൻ യാത്രയായി.

TAGS :

Next Story