Quantcast

'പാർട്ടിയുടെ വഴികളെല്ലാം മാറി, ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്'; കോൺ​ഗ്രസിൽ ചേർന്ന അയിഷാ പോറ്റി

സഖാക്കളോട് സ്നേഹം മാത്രമാണെന്നും അയിഷാ പോറ്റി പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-01-13 08:54:01.0

Published:

13 Jan 2026 2:04 PM IST

പാർട്ടിയുടെ വഴികളെല്ലാം മാറി, ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്; കോൺ​ഗ്രസിൽ ചേർന്ന അയിഷാ പോറ്റി
X

തിരുവനന്തപുരം: പാർട്ടിയുടെ വഴികളെല്ലാം മാറയെന്നും ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചതെന്നും കോൺ​ഗ്രസിൽ ചേർന്ന കൊട്ടാരക്കര മുൻ എംഎൽഎ അയിഷാ പോറ്റി.

താൻ എംഎൽഎയായിരിക്കുമ്പോൾ എന്ത് ചെയ്തു എന്ന് പരിശോധിച്ചാൽ മനസ്സിലാവുമെന്നും താൻ ആരോടും ഒന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ പറഞ്ഞു.

'ക്ഷമയ്‌ക്കൊരു പരിധിയുണ്ട്. ഒരാള് മാറിക്കഴിഞ്ഞാൽ നോട്ടീസിൽ പോലും പേര് വെക്കേണ്ട, ഒരു ഫങ്ഷനിൽപോലും പങ്കെടുക്കേണ്ട, അങ്ങ് അവ​ഗണിച്ചു കളയുക എന്നതാണ്. കഠിനമായ ജോലി മാത്രമാണ്, തനിക്ക് ഓടിയെത്താൻ കഴിയുന്നില്ല. എല്ലായിടത്തും ഓടിയെത്താനുള്ള സംവിധാനം തനിക്കില്ല. അതിനാലാണ് അവസാനം തന്നെ ഒഴിവാക്കാൻ പറഞ്ഞത്. തൻ്റെ പ്രശ്നങ്ങളെല്ലാം മന്ത്രിയോടുവരെ പറഞ്ഞതാണ്. അതിനൊരു പരിഹാരവുമുണ്ടായില്ല. ആരോടും ഒരു ദേശ്യവുമില്ല. ഉള്ളകാര്യങ്ങളൊക്കെ മുഖ്യമന്തിയോട് സംസാരിച്ചിരുന്നുവെന്നും അയിഷാ പോറ്റി പറഞ്ഞു.

സഖാക്കളോട് സ്നേഹം മാത്രമാണ്. പാർട്ടിയുടെ വഴികളെല്ലാം മാറി. ചില ഡിസിഷൻ മേക്കേഴ്സാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തന്നെ താനാക്കിയതിൽ മുമ്പ് പ്രവർത്തിച്ച പാർട്ടി സഹായിച്ചു. തന്നെ വർഗ വഞ്ചക എന്ന് വിളിച്ചേക്കാം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. താൻ ആരെയും കുറ്റപ്പെടുത്താൻ ഒരുക്കമല്ല. എല്ലാ പാർട്ടിയോടും തനിക്ക് ഇഷ്ടമാണ്. ജിവനുള്ള കാലത്തോളം മനുഷ്യരൊപ്പം കാണും. തന്നോട് ആർക്കും ദേശ്യം തോന്നരുത്. ഉമ്മൻ ചാണ്ടിയുടെ അനുസ്മരണത്തിൽ പങ്കെടുത്തു. മനുഷ്യരോട് സ്നേഹത്തോടെ പെരുമാറുന്നതിൽ നഷ്ടമുണ്ടോ?. പാർട്ടി സന്തോഷം നൽകിയതുപോലെ ദുഃഖവും നൽകി. താൻ നല്ല വരുമാനമുള്ള വക്കീലായിരുന്നു, സ്വന്തം ജീവിത സന്തോഷം വരെ രാഷ്ട്രീയ ജിവിതത്തിനായി മാറ്റിയെന്നും അയിഷാ പോറ്റി പറഞ്ഞു.

TAGS :

Next Story