Quantcast

ആയിഷ സുൽത്താന ലക്ഷദ്വീപിലേക്ക് തിരിച്ചു; നാളെ കവരത്തി പൊലിസിന് മുന്നിൽ ഹാജരാകും

രാജ്യവിരുദ്ധമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല, തെറ്റ് ചെയ്യാത്തിടത്തോളം കാലം നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും ആയിഷ പ്രതികരിച്ചു.

MediaOne Logo

Web Desk

  • Updated:

    2021-06-19 04:40:29.0

Published:

19 Jun 2021 10:09 AM IST

ആയിഷ സുൽത്താന ലക്ഷദ്വീപിലേക്ക് തിരിച്ചു; നാളെ കവരത്തി പൊലിസിന് മുന്നിൽ ഹാജരാകും
X

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട സിനിമ പ്രവർത്തക ആയിഷ സുൽത്താന ലക്ഷദ്വീപിലേക്ക് തിരിച്ചു. നാളെ വൈകീട്ടാണ് കവരത്തി പൊലിസിന് മുന്നിൽ ഹാജരാകുക. അഭിഭാഷകനൊപ്പമാണ് ലക്ഷദ്വീപിലേക്ക് പോകുന്നത്.

രാജ്യവിരുദ്ധമായി ഇതുവരെ ഒന്നും ചെയ്തിട്ടില്ല, തെറ്റ് ചെയ്യാത്തിടത്തോളം കാലം നീതി ലഭിക്കുമെന്ന് വിശ്വാസമുണ്ടെന്നും ആയിഷ പ്രതികരിച്ചു. അന്വേഷണ സംഘവുമായി സഹകരിക്കുമെന്നും നാടിനു നീതി ലഭിക്കുംവരെ പൊരുതുമെന്നും ആയിഷ കൂട്ടിച്ചേര്‍ത്തു.

രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടതിനു ശേഷം ആദ്യമായാണ് ആയിഷ ലക്ഷദ്വീപിലേക്ക് പോകുന്നത്. ചോദ്യം ചെയ്യലിനു ഹാജരാകുമ്പോൾ ഇവരെ അറസ്റ്റു ചെയ്താൽ ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇവരുടെ അറസ്റ്റു രേഖപ്പെടുത്തിയാലും അഭിഭാഷകന്റെ സാന്നിധ്യത്തിൽ മാത്രമേ ചോദ്യം ചെയ്യാവൂ എന്നും കോടതി നിര്‍ദേശിച്ചിരുന്നു.

TAGS :

Next Story