Quantcast

ശത്രുതയോടെ പ്രവർത്തകരെ നേരിടുന്നു; എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും സിപിഎമ്മിനും വിമർശനം

സിപിഎമ്മിന്റെ ചില നേതാക്കൾ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും വിമർശനം

MediaOne Logo

Web Desk

  • Published:

    14 Oct 2026 11:46 AM IST

ശത്രുതയോടെ പ്രവർത്തകരെ നേരിടുന്നു; എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും സിപിഎമ്മിനും വിമർശനം
X

കണ്ണൂർ: എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും സിപിഎമ്മിനും വിമർശനം. ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമായെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ യൂത്ത് കോൺ​ഗ്രസുകാരെക്കാൾ ശത്രുതയോടെ എഐവൈഎഫ് പ്രവർത്തകരെ നേരിടുന്നു, ക്യാമ്പസുകളിൽ എസ്എഫ്ഐ തനിച്ച് മത്സരിക്കുന്നു തുടങ്ങിയ വിമർശനങ്ങളാണ് പ്രതിനിധി ചർച്ചയിൽ ഉയർന്നുവന്നത്.

കണ്ണൂർ ജില്ലയിൽ എൽഡിഎഫ് സംവിധാനം ദുർബലമായതായാണ് എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ പ്രതിനിധികളുടെ പ്രധാന വിമർശനം. സിപിഎമ്മിന്റെ ചില നേതാക്കൾ ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകുന്നില്ലെന്നും വിമർശനമുണ്ട്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരിടുന്നതിനേക്കാൾ ശത്രുതയോടെയാണ് ഡിവൈഎഫ്ഐയും സിപിഎം പ്രവർത്തകരും എഐവൈഎഫ് പ്രവർത്തകരെ കാണുന്നത്. അതേസമയം, സമ്മേളനത്തിൽ പിഎം ശ്രീയും ചർച്ചയായി. പദ്ധതിയിൽ ഒപ്പുവെച്ചത് വലിയ അപകടത്തിലേക്ക് നയിച്ചുവെന്നും, അതുകൊണ്ടാണ് യുഡിഎഫ് സർക്കാർ മുന്നോട്ട് പോകുമ്പോൾ അതിനെതിരെ ശക്തമായി പ്രതികരിക്കാനോ വിമർശിക്കാനോ സിപിഎമ്മിന് കഴിയാത്തതെന്നും പ്രതിനിധികൾ ആരോപിച്ചു.

TAGS :

Next Story