Quantcast

തന്ന അവസരങ്ങൾക്ക് നന്ദി; രാജ്യസഭയിലേക്ക് മത്സരിക്കാനില്ല: ആന്റണി

കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. മാർച്ച് 14ന് വിജ്ഞാപനം ഇറങ്ങും.

MediaOne Logo

Web Desk

  • Published:

    7 March 2022 8:11 PM IST

തന്ന അവസരങ്ങൾക്ക് നന്ദി; രാജ്യസഭയിലേക്ക് മത്സരിക്കാനില്ല: ആന്റണി
X

രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണി. തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു. നൽകിയ അവസരങ്ങൾക്ക് അദ്ദേഹം കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നന്ദി അറിയിച്ചു.

കേരളം അടക്കം ആറു സംസ്ഥാനങ്ങളിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മാർച്ച് 31ന് നടക്കും. മാർച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാർച്ച് 21ന് നാമനിർദേശ പത്രിക സമർപ്പിക്കാം. രാജ്യസഭാ പ്രതിപക്ഷ ഉപനേതാവ് ആനന്ദ് ശർമ അടക്കം 13 പേരാണ് കാലാവധി പൂർത്തിയാക്കുന്നത്.

പഞ്ചാബ് - അഞ്ച്, കേരളം- മൂന്ന്, അസം - രണ്ട്, ഹിമാചൽ പ്രദേശ് - ഒന്ന്, ത്രിപുര - ഒന്ന്, നാഗാലാൻഡ് - ഒന്ന് എന്നിങ്ങനെയാണ് ഒഴിവ് വരുന്ന സീറ്റുകൾ.

TAGS :

Next Story