Quantcast

എ.കെ.ജി സെന്റർ ആക്രമണം: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

നിർണായക തെളിവുകൾ ശേഖരിക്കാൻ പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെടും

MediaOne Logo

Web Desk

  • Published:

    23 Sept 2022 6:27 AM IST

എ.കെ.ജി സെന്റർ ആക്രമണം: പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
X

തിരുവനന്തപുരം: എകെജി സെൻറർ ആക്രമണക്കേസ് പ്രതിയായ യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ ഇന്ന് വീണ്ടും കോടതിയിയിൽ ഹാജരാക്കും.

സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം. പ്രതിയെ കസ്റ്റഡിയിലെടുത്ത് സ്‌ഫോടക വസ്തുവിന്റെ ഉറവിടം, പ്രതി ധരിച്ചിരുന്ന വസ്ത്രം ഉൾപ്പെടെയുള്ള നിർണായക തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ പ്രതിയെ കസ്റ്റഡിയിൽ വേണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. അതേസമയം, പ്രതിയുടെ ജാമ്യ അപേക്ഷയിലും വിശദമായ വാദം കേൾക്കും.

ജീവഹാനി വരുത്തുന്നതിനായുള്ള ആക്രമണമാണ് നടന്നതെന്ന് പ്രോസിക്യൂഷൻ വാദം ശരിയല്ലെന്ന് നിലപാടാകും പ്രതിഭാഗം ഉയർത്തുക. എ.കെ.ജി സെന്ററിന് കേടു പറ്റിയിട്ടില്ല, ഒരുപോലെയുള്ള വസ്ത്രം ധരിച്ചത് കൊണ്ട് മാത്രം ജിതിൻ പ്രതിയാണെന്ന് പറയാൻ കഴിയില്ലെന്നും പ്രതിഭാഗം ഉന്നയിക്കും. സംഭവത്തിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും സ്‌ഫോടക വസ്തുവിന്റെ ഉറവിടം, സംഭവത്തിന് പിന്നിലെ ഗൂഢാലോചന, ഡിയോ സ്‌കൂട്ടർ തുടങ്ങിയവ കണ്ടെത്താൻ ആകാത്തത് ക്രൈംബ്രാഞ്ചിന് വെല്ലുവിളിയാണ്

TAGS :

Next Story