Quantcast

'ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തത്‌': അലന്‍-താഹ അറസ്റ്റില്‍ സിപിഐയുടെ വിമര്‍ശനം

കെ-റെയിലിൽ ആലോചനകളില്ലാതെ എടുത്ത തിടുക്കം സർക്കാറിനെ പ്രതിസന്ധിയിലാക്കിയെന്നും സിപിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

MediaOne Logo

Web Desk

  • Updated:

    2022-08-23 11:49:02.0

Published:

23 Aug 2022 5:00 PM IST

ഇടതുപക്ഷ സര്‍ക്കാരില്‍ നിന്ന് ഒരിക്കലും ഉണ്ടാവാന്‍ പാടില്ലാത്തത്‌: അലന്‍-താഹ അറസ്റ്റില്‍ സിപിഐയുടെ വിമര്‍ശനം
X

കോഴിക്കോട്: യുഎപിഎ കേസില്‍ അലന്‍ ശുഹൈബിനെയും താഹ ഫസലിനെയും അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് സിപിഐ. കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് പരാമര്‍ശം.

ഇടതു പക്ഷ സര്‍ക്കാരിൽ നിന്ന് ഒരിക്കലും ഉണ്ടാവാൻ പാടില്ലാത്തതായിരുന്നു മാവോയിസ്റ്റ് മുദ്ര ചാർത്തി വിദ്യാർഥികളെ അറസറ്റ് ചെയ്ത നടപടിയെന്നും അട്ടപ്പാടിയിലും വയനാട്ടിലും മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത് ഇടതുപക്ഷ വിരുദ്ധ സമീപനമെന്നും സിപിഐ വിമര്‍ശിച്ചു. കെ-റെയിലിൽ ആലോചനകളില്ലാതെ എടുത്ത തിടുക്കം സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയെന്നും ജനങ്ങളുടെ ആശങ്ക പരിഹരിച്ചേ മുന്നോട്ട് പോകാവൂ എന്നും സിപിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

TAGS :

Next Story