ആലപ്പുഴ കീച്ചേരി കടവ് പാലം തകർന്ന സംഭവം; കരാറുകാരനെ കരിമ്പട്ടികയിൽ പെടുത്തും
പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി

ആലപ്പുഴ: ആലപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന കീച്ചേരികടവ് പാലം തകർന്നതിൽ കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്താൻ നിർദേശം. മൂന്നു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് നിർദേശം നൽകിയത്. പൊതുമരാമത്ത് വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
നിര്‍മ്മാണ ചുമതലയില്‍ ഉണ്ടായിരുന്ന പൊതുമരാമത്ത് അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്‍റ് എഞ്ചിനിയര്‍, ഓവര്‍സിയര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്യുന്നത്. അപകടത്തിൽ അടിയന്തര അന്വേഷണം നടത്തുവാൻ പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയിരുന്നു.
Next Story
Adjust Story Font
16

