ആലപ്പുഴയിൽ ഇടതു കോട്ടകളായ അഞ്ചു മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം
2021നെക്കാൾ മികച്ച പോളിങ് ഈ മണ്ഡലങ്ങളിൽ നടന്നു. മൂന്നു മുന്നണികളും ശുഭപ്രതീക്ഷയോടെയാണ് ആലപ്പുഴ ജില്ലയെ കാണുന്നത്

ആലപ്പുഴ: ഒൻപത് മണ്ഡലങ്ങളിൽ എട്ടു മണ്ഡലങ്ങൾ എൽഡിഎഫിനൊപ്പം ഉണ്ടായിരുന്ന ആലപ്പുഴയിൽ ഇടതു കോട്ടകളായ അഞ്ചു മണ്ഡലങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത്. 2021നെക്കാൾ മികച്ച പോളിങ് ഈ മണ്ഡലങ്ങളിൽ നടന്നു. മൂന്നു മുന്നണികളും ശുഭപ്രതീക്ഷയോടെയാണ് ആലപ്പുഴ ജില്ലയെ കാണുന്നത്.
സംസ്ഥാനം ഒട്ടാകെ ഉറ്റുനോക്കുന്ന മണ്ഡലമായ അമ്പലപ്പുഴയിൽ ഉൾപ്പെടെ വേരുറപ്പിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ യുഡിഎഫും, തങ്ങളുടെ ഉറച്ച കൊട്ടകൾ നിലനിർത്താനാകും എന്ന പ്രതീക്ഷയിൽ എൽഡിഎഫും മണ്ഡലങ്ങൾ ഒന്നും പിടിക്കാൻ ആയില്ലെങ്കിലും തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ സാധിക്കും എന്ന പ്രതീക്ഷയിൽ ആയിരുന്നു എൻഡിഎ മത്സരിക്കാൻ ഇറങ്ങിയത്. 2021 ലെ തെരഞ്ഞെടുപ്പിൽ 8 മണ്ഡലങ്ങൾ ആയിരുന്നു എൽഡിഎഫിന് ഉണ്ടായിരുന്നത്. ഒരു മണ്ഡലം യുഡിഎഫിനും. ഇടതു കൊട്ടകളായ നാലു മണ്ഡലങ്ങളിൽ ശക്തമായ പോരാട്ടം ആണ് പോളിങ് ശതമാനം നോക്കുമ്പോൾ മനസിലാവുന്നത്.
അരൂർ, കായംകുളം, ആലപ്പുഴ, അമ്പലപ്പുഴ, കുട്ടനാട് എന്നീ മണ്ഡലങ്ങളിലാണ് ശക്തമായ പോളിങ് നടന്നത്. ഇത് തങ്ങൾക്ക് അനുകൂലം ആകും എന്നാണ് യുഡിഎഫ് ക്യാമ്പിന്‍റെ പ്രതീക്ഷ. പോളിങ് ശതമാനം വർധിച്ചാലും തങ്ങളുടെ പക്കലുള്ള സീറ്റുകൾ തങ്ങൾക്ക് നഷ്ടമാകില്ല എന്നാണ് എൽഡിഎഫ് ക്യാമ്പിന്‍റെയും പ്രതീക്ഷ.
Adjust Story Font
16

