Quantcast

ആലപ്പുഴ ഷാൻ വധം; രാഷ്ട്രീയ വിരോധത്താലെന്ന് എഫ്.ഐ.ആർ

രാജേന്ദ്ര പ്രസാദ് ഉള്‍പ്പെടെ അഞ്ചോളം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്

MediaOne Logo

Web Desk

  • Updated:

    2021-12-20 14:42:53.0

Published:

20 Dec 2021 8:01 PM IST

ആലപ്പുഴ ഷാൻ വധം; രാഷ്ട്രീയ വിരോധത്താലെന്ന് എഫ്.ഐ.ആർ
X

ആലപ്പുഴയില്‍ എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി ഷാനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധത്താലെന്ന് എഫ്.ഐ.ആര്‍. രാജേന്ദ്ര പ്രസാദ് ഉള്‍പ്പെടെ അഞ്ചോളം പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്.

കേസിൽ ഇന്ന് അറസ്റ്റിലായ രാജേന്ദ്ര പ്രസാദ്, രതീഷ് എന്നീ പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് ഇരുവരും. ആർ.എസ്.എസ് ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ നിന്ന് ഇന്നലെയാണ് രാജേന്ദ്ര പ്രസാദിനെയും രതീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.

കൊല ആസൂത്രണം ചെയ്തത് താനാണെന്ന് രാജേന്ദ്ര പ്രസാദ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കൊലയാളി സംഘത്തിനെ ഏകോപിപ്പിച്ചതും, വാഹനം ഏർപ്പാടാക്കിയതും ഇയാളാണ്. കൊച്ചുകുട്ടൻ എന്ന വെണ്മണി സ്വദേശി രതീഷാണ് വാഹനം സംഘത്തിനെത്തിച്ചു നൽകിയത്. കൊലക്ക് മുമ്പ് ഷാനെ ഇടിച്ചുവീഴ്‌ത്തിയ കാർ കാണിച്ചുകുളങ്ങരയിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഫോറൻസിക് വിദഗ്ധർ കാർ പരിശോധിച്ച് സാമ്പിളുകൾ ശേഖരിച്ചു.

TAGS :

Next Story