Quantcast

കുടുംബത്തിന്റെ ഏക അത്താണി, ആൽബിനൊപ്പം പൊലിഞ്ഞത് മാതാപിതാക്കളുടെ സ്വപ്‌നങ്ങളും

മകന്റെ ചെരുപ്പ് കണ്ട് അമ്മ തിരിച്ചറിഞ്ഞു, മൂന്ന് വിദ്യാർത്ഥികൾക്കൊപ്പം മരിച്ച ആൽബിന്റെ മൃതദേഹം ആദ്യം തിരിച്ചറിയാനായിരുന്നില്ല

MediaOne Logo

Web Desk

  • Published:

    26 Nov 2023 12:19 PM IST

albin thomas_cusat
X

കൊച്ചി: ജോലി അന്വേഷിച്ചാണ് കുസാറ്റിലെ അപകടത്തിൽ മരിച്ച പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ തോമസ് കൊച്ചിയിൽ എത്തിയത്. ഇലക്ട്രീഷ്യനായ ആൽബിൻ സുഹൃത്തിനൊപ്പം കുസാറ്റിലെ പരിപാടി കാണാനായി പോവുകയായിരുന്നു. മകന്റെ ഷൂസ് ന്യൂസിൽ കണ്ടാണ് അമ്മ തിരിച്ചറിഞ്ഞത്. പരിക്ക് പറ്റിയിരിക്കാമെന്നല്ലാതെ മറ്റൊന്നും ആ സമയത്ത് ചിന്തിച്ചിരുന്നില്ല.

മൂന്ന് വിദ്യാർത്ഥികൾക്കൊപ്പം മരിച്ച ആൽബിന്റെ മൃതദേഹം ആദ്യം തിരിച്ചറിയാനായിരുന്നില്ല. പിന്നീട് സുഹൃത്താണ് മരിച്ചത് ആൽബിൻ തന്നെയെന്ന് സ്ഥിരീകരിച്ചത്. വളരെ നിർധനമായൊരു കുടുംബമാണ് ആൽബിന്റേത്. മുണ്ടൂർ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പിൽ ജോസഫിന്‍റെ മകനാണ്. ഫയർ ആൻഡ് സേഫ്റ്റി കോഴ്സ് പഠിച്ചശേഷം വിദേശത്ത് ഒരു ജോലിക്കായി ശ്രമിക്കുകയായിരുന്നു.

മാതാപിതാക്കൾ കൂലിപ്പണിക്കാരൻ. മകളുടെ വിദ്യാഭ്യാസ ലോണടക്കം നിരവധി കടങ്ങളുമുണ്ട്. ഇതെല്ലാം തീർത്ത് കുടുംബത്തെ സ്വസ്ഥമാക്കുക എന്നതായിരുന്നു ആൽബിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് കൊച്ചിയിലേക്ക് പോയതും. എന്നാൽ, കാത്തിരുന്നത് അപ്രതീക്ഷിത ദുരന്തമായിരുന്നു. രാത്രി 11ഓടെയാണ്, അപകടത്തിനിരയായവരിൽ ആൽബിനും ഉൾപ്പെടുന്നുവെന്ന് കുടുംബം അറിഞ്ഞത്. ആൽബിന്‍റെ മൃതദേഹം സഹോദരിയും ഭർത്താവും എത്തി ഏറ്റുവാങ്ങി. വൈകിട്ട് 4.30ഓടെ മൃതദേഹം സംസ്‌കരിക്കും.

TAGS :

Next Story