Quantcast

'മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, തയാറെടുപ്പുകൾ നടക്കുകയാണ്': അടൂർ പ്രകാശ്

നാളെ ഒന്നുകൂടി യോഗം കൂടി തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് അടൂർ പ്രകാശ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2026-05-15 11:56:23.0

Published:

15 May 2026 5:21 PM IST

മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും, തയാറെടുപ്പുകൾ നടക്കുകയാണ്: അടൂർ പ്രകാശ്
X

തിരുവനന്തപുരം: മുഴുവൻ മന്ത്രിമാരും തിങ്കളാഴ്ച സത്യപ്രതിജ്‌ഞ ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ഘടകകക്ഷികളുമായി ഒറ്റക്ക് ഒറ്റയ്ക്ക് നാളെ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് 40 മിനിറ്റ് നേരമാണ് യുഡിഎഫ് യോ​ഗം ചേർന്നത്. യോ​ഗം നാളെയും തുടരും.

നാളെ ഒന്നുകൂടി യോഗം കൂടി തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് അടൂർ പ്രകാശ് പറഞ്ഞു. തിങ്കളാഴ്ച സത്യപ്രതിജ്‌ഞക്കുള്ള തയാറെടുപ്പുകൾ നടക്കുകയാണ്. മുഖ്യമന്ത്രിയോടൊപ്പം മറ്റെല്ലാവരും സത്യപ്രതിജ്ഞ ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്യും. കോൺഗ്രസിന്റെ ഉൾപ്പെടെ എല്ലാ കാര്യങ്ങളും നാളെ പ്രഖ്യാപിക്കും. നേതാക്കളുമായി ചർച്ച ചെയ്തശേഷം തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിസ്ഥാനം ഉറപ്പായെന്നും വകുപ്പ് ഏതെന്നുള്ള തീരുമാനം നാളെ അറിയാമെന്നും യോ​ഗത്തിന് ശേഷം സി.പി ജോൺ പറഞ്ഞു. വകുപ്പുകൾ സംബന്ധിച്ച വിഷയം ഇന്ന് ചർച്ചയായില്ല. നാളെ അത്തരം കാര്യങ്ങളിൽ ചർച്ച നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story