വിദ്യാഭ്യാസ വകുപ്പിൻ്റെ പരിപാടികൾക്ക് എല്ലാ സ്‌കൂളുകളിലും ഒരേ സ്വാഗത ഗാനം ആവണം: വി.ശിവൻകുട്ടി
ചില മത സംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിൻ്റെ പ്രാർഥന നടക്കുന്നെന്നും മന്ത്രി പറഞ്ഞു
പാലക്കാട്: പൊതുവിദ്യാഭ്യാസ വകുപ്പ് പഠന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ ചടങ്ങുകളിൽ പൊതുവായ സ്വാഗതഗാനം വേണ്ടേ എന്ന ചോദ്യവുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.
ഒരേ രൂപത്തിലുള്ള സ്വാഗതഗാനങ്ങളല്ലേ വിദ്യാർഥികളെക്കൊണ്ട് പാടിക്കേണ്ടത്. ചില മത സംഘടനകളുടെ സ്കൂളുകളിൽ പ്രത്യേക വിഭാഗത്തിൻ്റെ പ്രാർഥന നടക്കുന്നെന്നും മന്ത്രി പറഞ്ഞു.
എല്ലാ സ്കൂളിലും ഒരുപോലെ ഉള്ള പാട്ട് പാടണം. വിദ്യാർത്ഥിയായതുകൊണ്ട് മാത്രം അത് പാടേണ്ടി വരുന്നു. എല്ലാ സ്കൂളുകളിലും ഒരു പോലെ ഉള്ള പാട്ട് വരണമെന്നത് സമൂഹത്തിൻ്റെ ചർച്ചക്ക് വെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടന മൂല്യങ്ങളും , ശാസ്ത്ര ബോധവും ഉള്ള പാട്ടുകളാണ് വേണ്ടത്. അത് ജനാധിപത്യ, മതനിരപേക്ഷ, ശാസ്ത്രചിന്തയുള്ള, ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒന്നാകണം.
സ്‌കൂളുകളിലും ഇക്കാര്യം നടപ്പാക്കുന്ന കാര്യം പരിഗണിക്കാവുന്നതാണ്. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നുവെന്ന് മന്ത്രി പിന്നീട് ഫേസ്ബുക്ക് വഴി പറഞ്ഞു. എല്ലാ സ്കൂളുകൾക്കും ഏകീകരണ ഗാനം എന്നതിനെ സ്വാഗതം ചെയ്യുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയും പറഞ്ഞു.
Adjust Story Font
16

