Quantcast

നിയമസഭാ തെരഞ്ഞെടുപ്പ്: പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന മൂന്ന് മുന്നണി സ്ഥാനാർഥികളും കോടിപതികൾ

നാമനിർദേശ പത്രികയോടൊപ്പം നൽകിയ ആസ്തിവിവരത്തിലാണ് ഇക്കാര്യമുള്ളത്

MediaOne Logo

Web Desk

  • Published:

    22 March 2026 9:38 AM IST

നിയമസഭാ തെരഞ്ഞെടുപ്പ്: പാലക്കാട് മണ്ഡലത്തിൽ മത്സരിക്കുന്ന മൂന്ന് മുന്നണി സ്ഥാനാർഥികളും കോടിപതികൾ
X

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് നിയോജകമണ്ഡലത്തിൽ മത്സരിക്കുന്ന മൂന്ന് മുന്നണി സ്ഥാനാർഥികളും കോടിപതികൾ. യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടിക്ക് മൂന്ന് കോടി 66 ലക്ഷം രൂപയുടെ ആസ്തിയുണ്ട്.

എൽഡിഎഫ് സ്ഥാനാർഥി എൻ.എം.ആർ റസാഖിന് രണ്ട് കോടി 60 ലക്ഷം രൂപയും എൻഡിഎ സ്ഥാനാർഥി ശോഭ സുരേന്ദ്രന് ഒരു കോടി 95 ലക്ഷം രൂപയുടെ ആസ്തിയുമാണ് ഉള്ളത്.

പിഷാരടിയുടെ കൈവശം കാൽലക്ഷം രൂപയും 5 പവൻ സ്വർണവുമുണ്ട്. 97 ലക്ഷംരൂപ വിലവരുന്ന പാർപ്പിടഭൂമിയും സ്വന്തമായുണ്ട്. ഭാര്യ സൗമ്യ രമേഷിന് 85.61 ലക്ഷം രൂപ മൂല്യമുള്ള സ്വത്തും 50 പവൻ സ്വർണവുമുണ്ട്.

പിഷാരടിക്കെതിരേ പൊലീസ് കേസുകളൊന്നുമില്ല. ഒരു കേസിലും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുമില്ല. ശോഭാ സുരേന്ദ്രൻ്റെ കൈവശം എട്ട് പവൻ്റെ സ്വർണാഭരണങ്ങളും 23,000 രൂപയുണ്ട്. ബിസിനസിൽ നിന്നുള്ള വരുമാനമാണ് ഏറെയും എൻഎംആർ റസാഖിൻ്റെ കൈവശമുള്ളത്. നാമനിർദേശ പത്രികയോടൊപ്പം നൽകിയ ആസ്തിവിവരത്തിലാണ് ഇക്കാര്യമുള്ളത്.

TAGS :

Next Story