പ്രസവത്തിനിടയിലുണ്ടായ പരിക്കില്‍ കുഞ്ഞിന്‍റെ കൈ തളർന്നുപോയി; ആരോപണവിധേയായ ഡോ.പുഷ്പയ്ക്കെതിരെ വീണ്ടും പരാതി
അതേസമയം നവജാത ശിശുവിന് വൈകല്യമുണ്ടായതിൽ പുഷ്പയടക്കം നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിരുന്നു

ആലപ്പുഴ: ആലപ്പുഴ കടപ്പുറം വനിത-ശിശു ആശുപത്രിക്കെതിരെയും ഡോക്ടർ പുഷ്പക്കെതിരെയും വീണ്ടും പരാതി. പ്രസവത്തിനിടെ മറ്റൊരു കുഞ്ഞിന്‍റെ കൂടി കൈ തളർന്നുപോയതായാണ് പരാതി. അസാധാരണ വൈകല്യത്തോടെ കുഞ്ഞ് പിറന്ന കേസിലും പ്രസവത്തിൽ കുഞ്ഞിന്‍റെ കൈ തളർന്ന കേസിലും പ്രതിയാണ് ഡോക്ടർ പുഷ്പ.
ആര്യാട് ആഗേഷ്-രമ്യ ദമ്പതികളുടെ രണ്ടു മാസം പ്രായമായ പെൺകുഞ്ഞി ൻ്റെ വലതുകൈയുടെ ചലനശേ ഷിയാണ് ഇല്ലാതായത്. കഴിഞ്ഞ ഒക്ടോബർ രണ്ടിന് വാക്വം ഡെലി വറിയിലൂടെ ജനിച്ച കുഞ്ഞിന്‍റെ വലതുകൈയുടെ ചലനശേഷി നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി വീണ ജോർജിന് മാതാവ് പരാതി നൽകി.
നിലവിൽ ആരോപണം നേരിടുന്ന വനിത ഡോ. പുഷ്പയാണ് ചികിത്സ നടത്തിയതും പ്രസവം എടുത്തതും പേശികൾക്ക് ബലമില്ലാതെ തളർന്ന കുഞ്ഞിന്‍റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടറെ ധരിപ്പിച്ചെങ്കിലും രണ്ട് മാസം കഴിഞ്ഞ് ഫിസിയോതെറാപ്പിയിലൂടെ ശരിയാകുമെന്നാണ് പറഞ്ഞിരു ന്നത്. ഇപ്പോഴും ചലനശേഷി തിരിച്ചുകിട്ടിയിട്ടില്ല. കഴിഞ്ഞ വർഷം വാക്വം ഡെലിവറിയിലൂടെ ജനിച്ച ഒന്നര വയസുകാരൻ്റെ വലതുകൈയുടെ സ്വാധീനവും ഇത്തരത്തിൽ നഷ്ടമായെന്ന പരാതിക്ക് പിന്നാലെയാണിത്.
Adjust Story Font
16

