Quantcast

'വോട്ടര്‍ പട്ടിക ക്രമക്കേടുമായുള്ള സമ്മർദമാകാം മരണത്തിന് കാരണം'; കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഇലക്ഷൻ ക്ലർക്കിന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ആരോപണം

വോട്ടർപട്ടിക തയ്യാറാക്കുന്നതിന്റെ അവസാന ദിവസങ്ങളിൽ അജീഷ് മാറി നിന്നതിൽ ദുരൂഹതയുണ്ടെന്ന് മുൻസിപ്പൽ ചെയർമാൻ അബ്‌ദു വെള്ളറ മീഡിയവണിനോട് പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2025-11-03 05:54:03.0

Published:

3 Nov 2025 9:37 AM IST

വോട്ടര്‍ പട്ടിക ക്രമക്കേടുമായുള്ള സമ്മർദമാകാം മരണത്തിന് കാരണം; കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഇലക്ഷൻ ക്ലർക്കിന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് ആരോപണം
X

കോഴിക്കോട്: കൊടുവള്ളി മുൻസിപ്പാലിറ്റിയിലെ ഇലക്ഷൻ ക്ലർക്ക് അജീഷിന്‍റെ ആത്മഹത്യയിൽ ഗുരുതര ആരോപണമുന്നയിച്ച് മുൻസിപ്പൽ ചെയർമാൻ.വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപെട്ട സമ്മർദമാകാം അജീഷിന്റെ ആത്മഹത്യക്ക് പിന്നിലെന്ന് അബ്‌ദു വെള്ളറ മീഡിയവണിനോട് പറഞ്ഞു.

വോട്ടർപട്ടിക തയ്യാറാക്കുന്നതിന്റെ അവസാന ദിവസങ്ങളിൽ ഇലക്ഷൻ ക്ലർക്ക് മാറി നിന്നതിൽ ദുരൂഹതയുണ്ട്.സത്യസന്ധനും നിഷ്കളങ്കനുമായ ഉദ്യോഗസ്ഥാനായിരുന്നു അജീഷ്. വോട്ടര്‍ ലിസ്റ്റുമായി ബന്ധപ്പെട്ട സമ്മര്‍ദമുണ്ടായിരുന്നു.വ്യക്തിപരമായോ സാമ്പത്തിക പ്രശ്നങ്ങളോ ഇല്ലെന്നാണ് അറിയുന്നത്. അജീഷിൻ്റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മുൻസിപ്പൽ ചെയർമാൻ ആവശ്യപ്പെട്ടു.


TAGS :

Next Story