Quantcast

ആലുവയിലെ മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ കസ്റ്റഡി അപേക്ഷ പൊലീസ് നീട്ടി ചോദിച്ചേക്കും

MediaOne Logo

Web Desk

  • Published:

    26 May 2025 7:29 AM IST

ആലുവയിലെ മൂന്ന് വയസുകാരിയുടെ കൊലപാതകം; അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
X

കൊച്ചി: ആലുവയിൽ മൂന്ന് വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. തെളിവെടുപ്പ് പൂർത്തിയാകാത്തതിനാൽ കസ്റ്റഡി അപേക്ഷ പൊലീസ് നീട്ടി ചോദിച്ചേക്കും.

മൂഴിക്കുളം പാലത്തിൽ മാത്രമാണ് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്. ചോദ്യം ചെയ്യലിൽ കാര്യമായ വിവരങ്ങൾ ഒന്നും പൊലീസിന് ലഭിച്ചിട്ടില്ല. കൊലപാതകത്തിന്‍റെ കാരണവും കണ്ടെത്താനായിട്ടില്ല. അഞ്ചുദിവസത്തെ കസ്റ്റഡിയിൽ ആയിരുന്നു പ്രതിയെ വിട്ടിരുന്നത്.

പെൺകുട്ടിയെ അടുത്ത ബന്ധു പീഡിപ്പിച്ചിരുന്നെന്ന വിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് പ്രതി മൊഴി നൽകിയിരുന്നു. മൂന്നു വയസുകാരിയെ പീഡിപ്പിച്ച കേസിൽ അടുത്ത ബന്ധുവിനെ കഴിഞ്ഞദിവസം തെളിവെടുപ്പിന് എത്തിച്ചിരുന്നു. തെളിവെടുപ്പിനിടെ നാട്ടുകാരുടെ കയ്യേറ്റ ശ്രമവും ഉണ്ടായി . കുട്ടിയുടെ തിരുവാണിയൂർ മറ്റക്കുഴി വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് നാട്ടുകാരുടെ കയ്യേറ്റ ശ്രമം. തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി മൂന്നു ദിവസത്തേക്ക് പുത്തൻകുരിശ് പൊലീസിന് കൈമാറിയത്.



TAGS :

Next Story