പതിനാറുകാരനെ മർദിക്കുന്നത് ചോദ്യം ചെയ്ത യുവാവിന് ബാറിൽ ക്രൂരമർദനം; അഞ്ച് പേർ പിടിയിൽ
മർദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു

എറണാകുളം: ആലുവയില്‍ ബാറില്‍ യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. അഞ്ച് യുവാക്കളെ എടത്തല പൊലീസാണ് അറസ്റ്റ് ചെയ്തത്. മറ്റൊരാളെ സംഘം ചേര്‍ന്ന് മര്‍ദിച്ചത് ചോദ്യം ചെയ്ത യുവാവിനെയാണ് ഇവര്‍ ആക്രമിച്ചത്. മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
ഫെബ്രുവരി 10ന് ആലുവ ചുണങ്ങന്‍വേലി ബാറില്‍ രാത്രി ഒമ്പതരയോടെയാണ് സംഭവം. 16കാരന്‍ പയ്യനെ കൂട്ടംകൂടി മര്‍ദിക്കുന്നത് ചോദ്യം ചെയ്ത യുവാവിനെ സംഘം പൊതിരെ തല്ലുകയായിരുന്നു. ഇടിവള കൊണ്ടും ബിയര്‍ കുപ്പി കൊണ്ടുമുള്ള ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് യുവാവ് നല്‍കിയ പരാതിയില്‍ 12 പേര്‍ക്കെതിരെ എടത്തല പൊലീസ് കേസെടുക്കുകയായിരുന്നു.
പതിമൂന്നോളം പേര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ്ഭാഷ്യം. ഇവരില്‍ അഞ്ച് പേരുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തി. ഫിറോസ്(26), സുള്‍ഫിക്കര്‍(26), ഉമര്‍ മുക്താര്‍(21), ഉജ്വല്‍(21), അഷിം(21) എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ കൂടുതല്‍ പേരുടെ അറസ്റ്റുണ്ടാകുമെന്ന് എടത്തല പൊലീസ് അറിയിച്ചു.
Adjust Story Font
16

