Quantcast

ആലുവയിൽ നിയന്ത്രണം വിട്ട ലോറി മെട്രോ പില്ലറിൽ ഇടിച്ച് അപകടം; രണ്ട് മരണം

ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയം

MediaOne Logo

Web Desk

  • Updated:

    2024-05-02 01:20:58.0

Published:

2 May 2024 12:49 AM GMT

accident aaluva
X

എറണാകുളം: ആലുവ മുട്ടത്ത് നിയന്ത്രണം വിട്ട ലോറി മെട്രോ പില്ലറിൽ ഇടിച്ച് രണ്ടു മരണം. ആന്ധ്രയിൽ നിന്നും മത്സ്യവുമായെത്തിയ കണ്ടൈനർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ലോറിയിലുണ്ടായിരുന്ന ആന്ധ്ര നെല്ലൂർ സ്വദേശികളായ യല്ലാണ്ടി മല്ലികാർജ്ജുനയും ഷെയ്ക്ക് ഹബീബ് ബാഷയുമാണ് മരിച്ചത്. മൃതദേ​ഹം കളമശ്ശേരി മെഡിക്കൽ കേളേജിലേക്ക് മാറ്റി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് കരുതുന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തില്‍ കണ്ടെയ്നര്‍ ലോറിയുടെ എഞ്ചിൻ ക്യാബിൻ പൂര്‍ണമായും തകര്‍ന്നു.

TAGS :

Next Story