Quantcast

ആലുവ പീഡനം: പ്രതിയെ കുട്ടി തിരിച്ചറിഞ്ഞു; ഇതരസംസ്ഥാന തൊഴിലാളിയല്ലെന്ന് പൊലീസ്

പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും ആലുവ റൂറൽ എസ്.പി വിവേക് കുമാർ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    7 Sept 2023 9:13 AM IST

Aluva rape case accused identified
X

കൊച്ചി: ആലുവയിൽ ഒമ്പതു വയസുകാരിയെ പീഡിപ്പിച്ചത് ഇതരസംസ്ഥാന തൊഴിലാളിയല്ലെന്ന് ആലുവ റൂറൽ എസ്.പി വിവേക് കുമാർ. പ്രതിയെ കുട്ടി തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്.പി പറഞ്ഞു. പ്രതിയുടെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്ന്‌ പുലർച്ചെയോടെയാണ് വീട്ടിൽ മാതാവിനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയത്. കുട്ടിയുടെ കരച്ചിൽ കേട്ട നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് സമീപത്തെ പാടത്തുനിന്ന് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തുമ്പോൾ കുട്ടി വസ്ത്രങ്ങളില്ലാത്ത നിലയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

ഇവർ കുട്ടിയുമായി വീട്ടിലെത്തിയപ്പോഴാണ് മാതാവ് വിവരമറിഞ്ഞത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കുട്ടി കളമശ്ശേരി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ആശുപത്രിയിൽനിന്ന് ലഭിക്കുന്ന വിവരം.

TAGS :

Next Story