ആലുവയിൽ കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് ജയിലിൽ മർദനം; സഹതടവുകാരനെതിരെ കേസ്
വിയ്യൂർ ജയിലിൽ കഴിയുന്ന അസ്ഫാക്ക് ആലത്തിനാണ് മർദനമേറ്റത്

തൃശൂര്‍: ആലുവയിൽ കുഞ്ഞിനെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജയിലിൽ മർദനം. വിയ്യൂർ ജയിലിൽ കഴിയുന്ന അസ്ഫാക്ക് ആലത്തിന്നാണ് മർദനം. ഇയാൾക്ക് തലയ്ക്കും മുഖത്തും പരിക്കേറ്റു. കഴിഞ്ഞദിവസം ജയിൽ വരാന്തയിലൂടെ നടന്നുപോകുമ്പോൾ സഹ തടവുകാരൻ മർദിക്കുകയായിരുന്നു. സഹ തടവുകാരനായ കോട്ടയം സ്വദേശി രഹിലാലിനെതിരെ വിയൂർ പോലീസ് കേസെടുത്തു.
ഇന്നലെ വൈകിട്ടാണ് സംഭവം. 'നീ കുട്ടികളെ കുട്ടികളെ പീഡിപ്പിക്കും അല്ലേടാ' എന്ന് ആക്രോശിച്ചായിരുന്നു മര്‍ദിച്ചത്.കൈയിലുണ്ടായിരുന്ന സ്പൂണുകൊണ്ടുള്ള ആക്രമണത്തില്‍ അസ്ഫാക്ക് ആലത്തിന്‍റെ മുഖത്ത് കുത്തിയിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി.അപ്രതീക്ഷിതമായിട്ടായിരുന്നു ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു.
Next Story
Adjust Story Font
16

