Quantcast

അമ്പലവയല്‍ കൂട്ടബലാത്സംഗ കേസ്: കൂടുതൽ പ്രതികൾ പിടിയിൽ

അമ്പലവയലിൽ രണ്ട് മാസം മുൻപ് പ്രവർത്തനം തുടങ്ങിയ ഇന്ത്യൻ ഹോളിഡേ റിസോർട്ടിലാണ് പീഡനമുണ്ടായത്

MediaOne Logo

ijas

  • Updated:

    2022-05-08 11:25:25.0

Published:

8 May 2022 4:19 PM IST

അമ്പലവയല്‍ കൂട്ടബലാത്സംഗ കേസ്: കൂടുതൽ പ്രതികൾ പിടിയിൽ
X

വയനാട്: അമ്പലവയലിൽ കർണാടക സ്വദേശിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ പ്രതികൾ പിടിയിൽ. വയനാട് സ്വദേശികളായ ഷിധിൻ, ജോജോ കുര്യാക്കോസ്, വിജയൻ എന്നിവരാണ് അറസ്റ്റിലായത്. നാളെ പ്രതികളെ റിസോർട്ടിൽ എത്തിച്ച് തെളിവെടുക്കും. ശേഷം പ്രതികളെ യുവതി തിരിച്ചറിയുന്ന പക്ഷം അറസ്റ്റ് രേഖപ്പെടുത്തും. കർണാടകയിൽ നിന്ന് യുവതിയെ റിസോർട്ടിലെത്തിച്ച റിസോർട്ട് ഉടമകളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം റിസോർട്ടിൽ അതിക്രമിച്ചെത്തിയ അഞ്ചംഗ സംഘം യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് നടപടി. അമ്പലവയലിൽ രണ്ട് മാസം മുൻപ് പ്രവർത്തനം തുടങ്ങിയ ഇന്ത്യൻ ഹോളിഡേ റിസോർട്ടിലാണ് പീഡനമുണ്ടായത്. സുൽത്താൻ ബത്തേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

Ambalavayal gang-rape case: More accused arrested

TAGS :

Next Story