അമീബിക് മസ്തിഷ്കജ്വരം; സംസ്ഥാനത്ത് ഒരാൾ കൂടി മരിച്ചു
തിരുവനന്തപുരം അഴൂർ സ്വദേശി വസന്തയാണ് മരിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. തിരുവനന്തപുരം ചിറയിൻകീഴിൽ ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. അഴൂർ സ്വദേശി വസന്തയാണ് മരിച്ചത്.
സോഡിയം കുറഞ്ഞതിനെ തുടർന്ന് ഒരു മാസമായി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. പത്ത് ദിവസങ്ങൾക്ക് മുമ്പാണ് ഇവർക്ക് അമീബിക് മസ്തിഷ്കജ്വരമാണെന്ന് സ്ഥിരീകരിച്ചത്. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
Next Story
Adjust Story Font
16

