Quantcast

അമിത് ഷാ കേരളത്തിൽ; സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും

നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.

MediaOne Logo

Web Desk

  • Updated:

    2022-09-02 14:28:26.0

Published:

2 Sept 2022 7:57 PM IST

അമിത് ഷാ കേരളത്തിൽ; സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കും
X

തിരുവനന്തപുരം: ഒരു ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അമിത് ഷാക്ക് ബിജെപി പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ ഇന്റർ സ്റ്റേറ്റ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അമിത്ഷാ സംസ്ഥാനത്തെത്തിയത്.

നാളെ രാവിലെ 10 30ന് കോവളം റാവിസ് ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രി അധ്യക്ഷത വഹിക്കും. വൈകുന്നേരം മൂന്ന് മണിക്ക് കഴക്കൂട്ടത്ത് വെച്ച് നടക്കുന്ന പട്ടികജാതി സംഗമത്തിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് വൈകിട്ടോടെ ഡൽഹിയിലേക്ക് മടങ്ങും. മറ്റന്നാൾ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ ക്ഷണിച്ചിരുന്നുവെങ്കിലും അമിത് ഷാ പങ്കെടുക്കില്ല.

TAGS :

Next Story