Quantcast

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്

കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായാണ് യോഗം ചേരുന്നത്

MediaOne Logo

Web Desk

  • Published:

    3 Sept 2022 6:35 AM IST

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത്
X

തിരുവനന്തപുരം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. കോവളത്തെ സ്വകാര്യ ഹോട്ടലിൽ നടക്കുന്ന പരിപാടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് മുഖ്യാതിഥി. തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാരും മറ്റ് തെക്കൻ സംസ്ഥാനങ്ങളിലെ മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. കേന്ദ്ര -സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതിന്‍റെ ഭാഗമായാണ് യോഗം ചേരുന്നത്.

കേരളം, തമിഴ്‌നാട്, പുതുച്ചേരി, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരോ അവർ ചുമതലപ്പെടുത്തുന്ന മന്ത്രിമാരോ പങ്കെടുക്കും. ലക്ഷദ്വീപ്, അന്തമാൻ നിക്കോബാർ എന്നിവിടങ്ങളിലെ ലെഫ്റ്റനന്‍റ് ഗവർണർമാരും പ്രത്യേക ക്ഷണിതാക്കളാണ്. സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയും കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുകയുമാണ് ലക്ഷ്യം.

TAGS :

Next Story