Quantcast

'അമ്മ'യുടെ നികുതി വെട്ടിപ്പ്; താരസംഘടനയായ അമ്മ 8.34 കോടി രൂപ ജി.എസ്.ടി ടേൺ ഓവർ മറച്ചുവെച്ചു

നികുതിയും പലിശയും പിഴയുമായി അമ്മ നാല് കോടി രൂപ അടക്കണം. തുക അടക്കാൻ അമ്മക്ക് ജി.എസ്.ടി ഇന്റിമേഷൻ നോട്ടീസ് നൽകി.

MediaOne Logo

Web Desk

  • Published:

    9 Jan 2023 10:18 AM IST

അമ്മയുടെ നികുതി വെട്ടിപ്പ്; താരസംഘടനയായ അമ്മ 8.34 കോടി രൂപ ജി.എസ്.ടി ടേൺ ഓവർ മറച്ചുവെച്ചു
X

കൊച്ചി: താരസംഘടനയായ അമ്മ 8.34 കോടി രൂപ ജി.എസ്.ടി ടേൺ ഓവർ മറച്ചുവെച്ചു. ജി.എസ്.ടി വകുപ്പിന്റെ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 2018-2022 കാലയളവിലെ അമ്മയുടെ അക്കൗണ്ടിലാണ് ക്രമക്കേട്.

നികുതിയും പലിശയും പിഴയുമായി അമ്മ നാല് കോടി രൂപ അടക്കണം. തുക അടക്കാൻ അമ്മക്ക് ജി.എസ്.ടി ഇന്റിമേഷൻ നോട്ടീസ് നൽകി. 2017ൽ ജി.എസ്.ടി ആരംഭിച്ചിട്ടും അമ്മ രജിസ്‌ട്രേഷൻ എടുത്തത് 2022 ലാണ്.

ജി.എസ്.ടി വകുപ്പ് സമൺസ് നൽകിയ ശേഷമാണ് അമ്മ രജിസ്‌ട്രേഷൻ എടുക്കാൻ തയ്യാറായത്. ജി.എസ്.ടി എടുക്കാതെ അമ്മ അഞ്ച് വർഷം ഇടപാടുകൾ നടത്തിയതായാണ് ജി.എസ്.ടി വകുപ്പിന്റെ കണ്ടെത്തൽ.

TAGS :

Next Story