Quantcast

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 11 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു

ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2025-08-20 07:39:00.0

Published:

20 Aug 2025 12:13 PM IST

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം; 11 വയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു
X

മലപ്പുറം: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ നടത്തിയ സ്രവ പരിശോധനയിലാണ് രോ​ഗബാധ സ്ഥിരീകരിച്ചത്. കുട്ടി കുളത്തിൽ കുളിച്ചതായി റിപ്പോർട്ടുകളുണ്ട്. അത് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ ആരോ​ഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

നിലവിൽ മൂന്ന് പേരാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.

വാർത്ത കാണാം:


TAGS :

Next Story