സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂള്‍ പൂട്ടി
വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്‌ക ജ്വരം. തിരുവനന്തപുരം സ്വദേശിയായ 17-കാരന് രോഗം സ്ഥിരീകരിച്ചു. ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂള്‍ പൂട്ടി.
വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചു. സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചവര്‍ 66 ആയി. 17 പേര്‍ മരിച്ചെന്നാണ് സ്ഥിരീകരണം.
അതേസമയം, ഇന്നലെ മലപ്പുറം അരീക്കോട് സ്വദേശിയായ പത്തുവയസുകാരിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കുട്ടി നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
Next Story
Adjust Story Font
16

