Quantcast

അമൃത് ഭാരത് എക്‌സ്പ്രസിന് സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍ കൂടി

കണ്ണൂരിനും കാസര്‍കോടിനും ഇടയില്‍ സ്‌റ്റോപ്പുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നുള്ള പ്രയാസം യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-12 10:36:46.0

Published:

12 March 2026 3:50 PM IST

amrit bharat express got 3 new stops
X

കോഴിക്കോട്: നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസിന് (ട്രെയിന്‍ നമ്പര്‍: 16329/16330) സംസ്ഥാനത്ത് മൂന്ന് സ്റ്റോപ്പുകള്‍ കൂടി അനുവദിച്ചു. പയ്യന്നൂര്‍, നീലേശ്വരം, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്. കണ്ണൂരിനും കാസര്‍കോടിനും ഇടയില്‍ സ്‌റ്റോപ്പുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നുള്ള പ്രയാസം യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് നടപടി.

16329 നാഗര്‍കോവില്‍-മംഗളൂരു അമൃത് ഭാരത് എക്‌സ്പ്രസ് ചൊവ്വാഴ്ചകളിലാണ് സര്‍വീസ് നടത്തുന്നത്. രാവിലെ 11.40ന് നാഗര്‍കോവില്‍ ജങ്ഷനില്‍ നിന്ന് പുറപ്പെടും. 16330 മംഗളൂരു ജങ്ഷന്‍ -നാഗര്‍കോവില്‍ അമൃത് ഭാരത് എക്‌സ്പ്രസ് എല്ലാ ബുധനാഴ്ചകളിലും രാവിലെ എട്ടിന് മംഗളൂരു ജങ്ഷനില്‍ നിന്ന് പുറപ്പെടും.

TAGS :

Next Story