Quantcast

കുന്നംകുളത്ത് യുവാവിനെ ബൈക്കിടിച്ചും കമ്പികൊണ്ടടിച്ചും കൊല്ലാൻ ശ്രമം

മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ആക്രമണത്തിന് പിന്നിൽ

MediaOne Logo

Web Desk

  • Published:

    20 July 2024 3:05 PM IST

crime
X

തൃശൂർ: കുന്നംകുളത്ത് യുവാവിനെ ബൈക്ക് ഇടിച്ചും കമ്പി വടികൊണ്ട് അടിച്ചും കൊലപ്പെടുത്താൻ ശ്രമം. കുന്നംകുളം വൈശേരി സ്വദേശി ജിനീഷാണ് ആക്രമണത്തിനിരയായത്. രാവിലെ 11.30ഓടെയായിരുന്നു സംഭവം.

മൂന്നു ബൈക്കുകളിലായി എത്തിയ സംഘമാണ് ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. നിലത്തു വീണ ജിനീഷിനെ കമ്പിവടികൊണ്ടും ആക്രമിച്ചു. കഴിഞ്ഞ മാസം 20ന് ചിറളയം ക്ഷേത്രത്തിലെ ഉത്സവത്തിന് ജിനീഷ് ഒരു സംഘത്തെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഈ സംഘമാണ് ഇന്നത്തെ ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം.

TAGS :

Next Story