അപകടാവസ്ഥയിലായ കൂടത്തായി പാലത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തും
വിള്ളല്‍ വീണ് പാലം അപകടാവസ്ഥയിലായ വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

കോഴിക്കോട്: അപകടാവസ്ഥയിലായ കോഴിക്കോട് കൂടത്തായി പാലത്തില്‍ വിദഗ്ധ സംഘം പരിശോധന നടത്തും. കെഎച്ച്ആര്‍ഐ ഉദ്യോഗസ്ഥര്‍ ആണ് പരിശോധനക്ക് എത്തുക. വിള്ളല്‍ വീണ് പാലം അപകടാവസ്ഥയിലായ വാര്‍ത്ത മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊയിലാണ്ടി- താമരശ്ശേരി- എടവണ്ണ സംസ്ഥാന പാതയിലെ പ്രധാന പാലമാണ് കൂടത്തായി പാലം. പാലത്തിന്റെ ബീമിലും മുകളിലുമാണ് വിള്ളര്‍ രൂപപ്പെട്ടത്. ഭാരവാഹനങ്ങള്‍ക്ക് ഇത് വഴി നിയന്ത്രണമുണ്ടെങ്കിലും ഇത് നടപ്പാകുന്നില്ല. 58 വര്‍ഷമുള്ളതാണ് പാലം. ഏത് സമയവും പാലം തകരുമെന്ന ഭയത്തിലാണ് പ്രദേശവാസികള്‍.
Next Story
Adjust Story Font
16

