Quantcast

പി.വി അൻവറിനെ മുസ്‌ലിം ലീഗ് ഓഫിസിൽ സ്വീകരിച്ചു; വിശദീകരണം തേടി നേതൃത്വം

ദേശമംഗലത്തെ പള്ളം ഓഫിസിലാണ് സ്വീകരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-10-23 07:21:22.0

Published:

23 Oct 2024 11:52 AM IST

pv anvar mla
X

തൃശൂർ: പി.വി അൻവർ എംഎൽഎയെയും സ്ഥാനാർഥിയെയും ദേശമംഗലത്തെ പള്ളം മുസ്‍ലിം ലീഗ് ഓഫിസിൽ സ്വീകരിച്ചതിനെച്ചൊല്ലി വിവാദം. തെരഞ്ഞെടുപ്പ് പ്രചാരണ ഭാഗമായി ചേലക്കരയിൽ ഡിഎംകെ പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാർഥി എൻ.കെ സുധീറിനൊപ്പമാണ് അൻവർ എത്തിയത്.

അൻവറിനെയും സ്ഥാനാർഥിയെയും സ്വീകരിച്ചിരുത്തിയ ലീഗ് ഭാരവാഹികൾ മണ്ഡലത്തിലെ പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ദേശമംഗലം പഞ്ചായത്ത് കമ്മിറ്റിയോട് മുസ്‍ലിം ലീഗ് തൃശൂർ ജില്ലാ നേതൃത്വം വിശദീകരണം തേടിയിട്ടുണ്ട്.

അതേസമയം, കാണിച്ചത് ആതിഥേയ മര്യാദ മാത്രമെന്ന് മുസ്‍ലിം ലീഗ് നേതാവ് സലിം കോയ മീഡിയവണിനോട് പറഞ്ഞു. മുസ്ലിം ലീഗിലും യുഡിഎഫിലും ഉറച്ചുനിൽക്കും. പാർട്ടിയുമായി ഭിന്നതയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവം വിവാദമാക്കുന്നത് രാഷ്ട്രീയ ദുരുദ്ദേശമുള്ളവരാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അമീറും വ്യക്തമാക്കി.

TAGS :

Next Story