കോഴിക്കോട് മരം വീണ് വൃദ്ധ മരിച്ചു
കൂടെയുണ്ടായിരുന്ന പേരക്കുട്ടിക്ക് പരിക്കേറ്റു

കോഴിക്കോട്: പന്തീരാങ്കാവിൽ മരം വീണ് വൃദ്ധ മരിച്ചു. അരമ്പ ചാലിൽ ചിരുതക്കുട്ടിയാണ് (88) മരിച്ചത്. പതിനൊന്നരയോടു കൂടിയായിരുന്നു സംഭവം.
തൊട്ടടുത്ത പറമ്പിലുള്ള പനമരം മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വേരോടെ പിഴുതെടുക്കുകയായിരുന്നു. ഈ സമയം ചിരുതക്കുട്ടിയും പേരക്കുട്ടിയും വീടിന്റെ മുറ്റത്ത് നിൽക്കുന്നുണ്ടായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന പ്ലാവിൽ തട്ടി മരം ഇവരുടെ മുകളിലേക്ക് വീണു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും വൃദ്ധ മരിച്ചു.
എട്ട് വയസുള്ള പേരക്കുട്ടിയും ഇവരുടെ കൂടെ സംഭവ സമയത്തുണ്ടായിരുന്നു. കുട്ടിക്ക് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല. കുട്ടിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story
Adjust Story Font
16

