Quantcast

പി. ജയരാജന് ഇന്നോവ ക്രിസ്റ്റ; 32 ലക്ഷം അനുവദിച്ച് ഉത്തരവ് ഇറങ്ങി

വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനമെന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കി

MediaOne Logo

Web Desk

  • Updated:

    2022-12-01 11:47:12.0

Published:

1 Dec 2022 10:03 AM GMT

പി. ജയരാജന് ഇന്നോവ ക്രിസ്റ്റ; 32 ലക്ഷം അനുവദിച്ച് ഉത്തരവ് ഇറങ്ങി
X

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് വൈസ് ചെയർമാൻ പി. ജയരാജന് കാറ് വാങ്ങാൻ തുക അനുവദിച്ച് ഉത്തരവിറങ്ങി. കറുത്ത നിറമുള്ള ഇന്നോവ ക്രിസ്റ്റ വാങ്ങാനായി 32,11,792 രൂപയാണ് അനുവദിച്ചത്. പരമാവധി 35 ലക്ഷം രൂപ വരെയാണ് അനുവദിച്ചിരുന്നതെന്നും ഉത്തരവിൽ പറഞ്ഞു. വിമർശനങ്ങൾക്കൊടുവിൽ ഉയർന്ന സുരക്ഷാ സംവിധാനം ഉള്ള വാഹനമെന്ന പരാമർശം ഉത്തരവിൽ നിന്ന് ഒഴിവാക്കി.

കണ്ണൂരിലാണ് കാറ് ബുക്ക് ചെയ്തിരിക്കുന്നത്. കാർ വിവാദത്തിൽ വിശദീകരണവുമായി ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ പത്ത് വർഷങ്ങളായി വൈസ് ചെയർമാൻ ഉപയോഗിക്കുന്നത് ഇന്നോവയാണ്. കാലപ്പഴക്കം കൊണ്ടും ഉപയോഗം കൊണ്ടും ആ വാഹനം മാറ്റേണ്ട നിലയിൽ എന്നേ ആയിട്ടുണ്ട്. നിരന്തരമായി അറ്റകുറ്റപ്പണികൾ ചെയ്യേണ്ടി വരുന്ന ആ കാറിൽ പലയിടത്തും ഉദ്ദേശിക്കുന്ന സമയത്ത് എത്താനാവാത്ത സ്ഥിതിയായിരുന്നു. ഈ അവസ്ഥയിലാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി ലഭിക്കുന്നത്. പരമാവധി 35 ലക്ഷം രൂപ വിലവരുന്ന ( ശ്രദ്ധിക്കുക, 35 ലക്ഷം തന്നെ വേണം എന്നല്ല, പരമാവധി വില 35 ലക്ഷം) വാഹനം വാങ്ങാനുള്ള അനുമതിയാണ് ലഭിച്ചത്. സ്ഥിരമായി കേടുവന്ന് യാത്രാപ്രശ്നങ്ങളിൽ പെടുന്ന പഴയ കാറിനു പകരം പുതിയതൊന്നു വേണം. അത്രയേ ഇക്കാര്യത്തിൽ കണ്ടിട്ടുള്ളൂ- ജയരാജൻ മുമ്പ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.



TAGS :

Next Story