Quantcast

പ്രകാശ് ബാബുവിനെ തഴഞ്ഞ് സി.പി.ഐ; കാനത്തിന്റെ ഒഴിവിൽ ആനി രാജയെ നിർ​ദേശിച്ചു

'പാർട്ടിക്കുള്ളിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല'

MediaOne Logo

Web Desk

  • Updated:

    2024-07-13 05:37:27.0

Published:

13 July 2024 11:05 AM IST

Prakash Babu
X

തിരുവനന്തപുരം: സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റിലേക്ക് സി.പി.ഐ നേതാവ് പ്രകാശ് ബാബുവിനെ തഴഞ്ഞ് സി.പി.ഐ സംസ്ഥാന നേതൃത്വം. കാനം രാജേന്ദ്രന്റെ ഒഴിവിൽ കേരള ഘടകം ആനി രാജയെ നിർദേശിച്ചു. പ്രകാശ് ബാബുവിന് രാജ്യസഭ സ്ഥാനാർത്ഥിത്വവും നൽകിയിരുന്നില്ല. നിർദേശത്തെ പൂർണമായും പിന്തുണക്കുന്നെന്ന് പ്രകാശ് ബാബു പറഞ്ഞു.

'ഒന്നിൻ്റെയും പുറകെ പോകാൻ ഉ​ദ്ദേശമില്ല, പാർട്ടി അം​ഗമായി തുടരും. പാർട്ടിക്കുള്ളിൽ ഒരു അഭിപ്രായ വ്യത്യാസവുമില്ല. ഇന്നലെ ചേർന്ന എക്സിക്യൂട്ടീവ് യോ​ഗത്തിൽ ഐക്യകൺഠേന യാണ് തീരുമാനം എടുത്തത്.'- അദ്ദേഹം കൂട്ടിച്ചേർത്തു

TAGS :

Next Story