Quantcast

''പണം കൈപ്പറ്റിയെന്ന് ഇ.ഡി ആരോപിക്കുന്ന എം.പി പികെ ബിജു''; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ എം.പി ക്കെതിരെ അനിൽ അക്കര

ഒന്നാം പ്രതി സതീശൻ ബിജുവിന്റെ മെന്ററായി പ്രവർത്തിച്ചിട്ടുണ്ടെന്ന് അനില്‍ അക്കര

MediaOne Logo

Web Desk

  • Updated:

    2023-09-09 10:37:51.0

Published:

9 Sept 2023 3:06 PM IST

The complaint is against the request to change the court hearing Mukeshs anticipatory bail plea, latest news malayalam, മുകേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്ന കോടതി മാറ്റണമെന്നവശ്യപ്പെട്ടതിനെതിരാണ് പരാതി
X

തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ മുൻ എം പി പി.കെ ബിജുവിനെതിരെ കോൺഗ്രസ് നേതാവ് അനിൽ അക്കര. പണം കൈപ്പറ്റിയെന്ന് ഇഡി ആരോപിക്കുന്ന എംപി പികെ ബിജുവാണെന്ന് വ്യക്തമാണെന്ന് അനിൽ അക്കര പറഞ്ഞു. ഒന്നാം പ്രതി സതീശൻ ബിജുവിന്റെ മെന്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2014 ൽ എംപിയായിരുന്ന പി.കെ ബിജുവിന് വടക്കാഞ്ചേരിയിൽ ഓഫീസ് എടുത്ത് നൽകിയതും ചെലവുകൾ വഹിച്ചതും സതീശനാണെന്നും അനിൽ അക്കര പറഞ്ഞു..

ഒന്നാം പ്രതിയായ സതീശനെതിരായ ആരോപണം അന്വേഷിക്കാൻ പി കെ ബിജുവിനെയാണ് ചുമതലപ്പെടുത്തിയത്. പി.കെ ശശിയെ പീഡന കേസ് അന്വേഷിക്കാൻ ഏൽപ്പിച്ചത് പോലെയാണിതെന്നും അനില്‍ അക്കര പറഞ്ഞു.

TAGS :

Next Story