Quantcast

ഒമ്പത് വർഷമായി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ കേരളം പിറകോട്ടാണ് പോകുന്നത്: അനിൽ ആന്റണി

ചാണ്ടി ഉമ്മൻ തന്റെ അടുത്ത സുഹൃത്താണെന്നും രാഷ്ട്രീയ നിലപാട് വ്യക്തിബന്ധങ്ങളെ ബാധിക്കില്ലെന്നും അനിൽ ആന്റണി പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-08-15 15:44:46.0

Published:

15 Aug 2023 6:25 PM IST

Anil Antony about puthuppally election
X

കോട്ടയം: ഒമ്പത് വർഷമായി ഇന്ത്യ മുന്നോട്ട് പോകുമ്പോൾ കേരളം പിറകോട്ടാണ് പോകുന്നതെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി അനിൽ ആന്റണി. കേരളത്തിൽ പരസ്പരം മത്സരിക്കുമ്പോഴും സി.പി.എമ്മും കോൺഗ്രസും ദേശീയതലത്തിൽ ഒരുമിച്ചാണ്. എല്ലാ ദേശീയ വിഷയങ്ങളിലും അവർക്ക് ഒരേ നിലപാടാണ്. അതുകൊണ്ട് തന്നെ കേരളത്തിൽ ഒരു ബദൽ ആവശ്യമാണ്. ജയിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ബി.ജെ.പി പുതുപ്പള്ളിയിൽ മത്സരിക്കുന്നതെന്നും അനിൽ പറഞ്ഞു.

ചാണ്ടി ഉമ്മൻ തന്റെ അടുത്ത സുഹൃത്താണെന്നും രാഷ്ട്രീയ നിലപാട് വ്യക്തിബന്ധങ്ങളെ ബാധിക്കില്ലെന്നും അനിൽ ആന്റണി പറഞ്ഞു. തന്റെ പപ്പ ഇപ്പോഴും കോൺഗ്രസാണ്. വീട്ടിൽ രാഷ്ട്രീയം സംസാരിക്കാറില്ല.സഹതാപതരംഗം പുതുപ്പള്ളിയിൽ ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story