Quantcast

'അനിൽ ആന്‍റണി ബി.ജെ.പിയിൽ പോകുമെന്ന് കരുതുന്നില്ല'; കെ മുരളീധരന്‍ എം.പി

'അനില്‍ ആന്‍റണിയുമായി സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സംഘിമനസ്സുള്ളതായി തോന്നിയിട്ടില്ല'

MediaOne Logo

Web Desk

  • Updated:

    2023-01-27 10:01:14.0

Published:

27 Jan 2023 3:17 PM IST

അനിൽ ആന്‍റണി ബി.ജെ.പിയിൽ പോകുമെന്ന് കരുതുന്നില്ല; കെ മുരളീധരന്‍ എം.പി
X

തിരുവനന്തപുരം: അനിൽ ആൻറണി ബിജെപിയിൽ പോകുമെന്ന് കരുതുന്നില്ല എന്ന് കെ മുരളീധരൻ എം.പി. എ.കെ ആന്‍റണി പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച ആളാണ്. അദ്ദേഹത്തെ വേദനിപ്പിക്കുന്ന നടപടികൾ അനിൽ എടുക്കരുതെന്നും കെ മുരളീധരൻ എം.പി പറഞ്ഞു.

അനില്‍ ആന്‍റണിയുമായി സംസാരിക്കാറുണ്ട്. അദ്ദേഹത്തിന് സംഘിമനസ്സുള്ളതായി തോന്നിയിട്ടില്ല. അദ്ദേഹത്തിന്‍റെ പിതാവ് എ.കെ ആന്‍റണി ഒരു പുരുഷായുസ്സ് മുഴുവന്‍ ഈ പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച ആളാണ്. അദ്ദേഹത്തിന്‍റെ മനസ്സിനെ വേദനിപ്പിക്കുന്ന തീരുമാനമൊന്നും അനില്‍ ആന്‍റണി എടുക്കരുതെന്ന് കെ മുരളീധരന്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെന്‍ററിയെ പിന്തുണയ്ക്കുന്ന കോൺഗ്രസ് നിലപാടു തള്ളിയ അനിൽ ആന്‍റണി പാർട്ടി പദവികൾ രാജിവെച്ചിരുന്നു. പ്രാഥമികാംഗത്വം രാജിവെച്ചിട്ടില്ല. മുതിർന്ന നേതാവ് എ.കെ.ആന്‍റണിയുടെ മകനായ അനിൽ കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനറും എ.ഐ.സി.സി സോഷ്യൽ മീഡിയ നാഷനൽ കോ ഓർഡിനേറ്ററുമായിരുന്നു.

TAGS :

Next Story