Quantcast

വയനാട്ടിൽ തികഞ്ഞ വിജയപ്രതീക്ഷയെന്ന് ആനി രാജ

വയനാട്ടിൽ ഒരു മാറ്റം വേണമെന്ന ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ആനി രാജ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    26 April 2024 12:11 PM GMT

Annie Raja said that there is a perfect hope of success in Wayanad
X

വയനാട്: വയനാട്ടിൽ തനിക്ക് വിജയപ്രതീക്ഷയാണുള്ളതെന്ന് എൽ.ഡി.എഫ് സ്ഥാനാർഥി ആനി രാജ. രണ്ട് മാസം മണ്ഡലത്തിലെ വോട്ടർമാർ തന്നോട് കാണിച്ച സ്‌നേഹം അതാണ് കാണിക്കുന്നത്. വയനാട്ടിൽ ഒരു മാറ്റം വേണമെന്ന ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ആനി രാജ പറഞ്ഞു.

64.73 ശതമാനമാണ് സംസ്ഥാനത്ത് ഇതുവരെയുള്ള പോളിങ്. വയനാട്ടിൽ 66.67 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആലപ്പുഴയിലും കണ്ണൂരിലുമാണ് കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. പൊന്നാനിയിലാണ് ഏറ്റവും കുറവ് പോളിങ് നടന്നത്. 60.09 ശതമാനമാണ് പൊന്നാനിയിലെ പോളിങ്.

TAGS :

Next Story