Quantcast

'ഞാൻ അവസാനിപ്പിച്ചിട്ടല്ലേ അനൗൺസ് ചെയ്യേണ്ടത്്'; വേദിയിൽനിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയി മുഖ്യമന്ത്രി

കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു സംഭവം.

MediaOne Logo

Web Desk

  • Updated:

    2023-09-23 06:54:29.0

Published:

23 Sept 2023 12:03 PM IST

Announcement before concluding speech; The chief minister got angry and left the stage
X

കാസർകോട്: പ്രസംഗം അവസാനിപ്പിക്കുന്നതിന് തൊട്ടുമുമ്പുള്ള അനൗൺസ്‌മെന്റിൽ ക്ഷുഭിതനായി മുഖ്യമന്ത്രി. കാസർകോട് കുണ്ടംകുഴിയിൽ കെട്ടിട ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. കെട്ടിടം ഉദ്ഘാടനം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പറയുമ്പോഴേക്കും പിന്നീട് നടക്കാൻ പോകുന്ന പരിപാടികളെക്കുറിച്ചുള്ള അനൗൺസ്‌മെന്റ് നടത്തുകയായിരുന്നു.

താൻ സംസാരിച്ച് അവസാനിപ്പിച്ചിട്ടില്ല. അതിന് ശേഷമാണ് ഇത്തരത്തിലുള്ള അനൗൺസ്‌മെന്റുകൾ നടത്തേണ്ടത് എന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അനൗൺസ്‌മെന്റ് നടത്തുന്ന ആൾ ഇതും കേട്ടില്ല. തുടർന്ന് ഇയാൾക്ക് ചെവികേൾക്കില്ലേ എന്ന് ചോദിച്ച മുഖ്യമന്ത്രി വേദിയിൽനിന്ന് പോവുകയായിരുന്നു.

TAGS :

Next Story