Quantcast

'പീഡനക്കേസിൽ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി' വി.എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്

നടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതി

MediaOne Logo

Web Desk

  • Updated:

    2024-09-05 12:12:24.0

Published:

5 Sept 2024 5:11 PM IST

VS Chandrasekaran
X

എറണാകുളം: ലോയേർസ് കോൺഗ്രസ് മുൻ നേതാവ് വി.എസ് ചന്ദ്രശേഖരനെതിരെ വീണ്ടും കേസ്. പീഡന കേസ് കൊടുത്ത പരാതിക്കാരിയെ ഭീഷണിപ്പെടുത്തി എന്നാണ് കേസ്. നടിയെ സ്വാധീനിക്കാൻ ശ്രമിച്ചതിന് സുഹൃത്തായ ജെയ്സണിനെതിരെയും കേസെടുത്തു. ഇക്കാര്യം ജാമ്യ ഹരജിയെ എതിർത്ത് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചു.

ജെയ്സൺ നടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് പരാതി. കഴിഞ്ഞ മാസം 29ാം തീയതിയാണ് സംഭവം. നെടുമ്പാശേരി പൊലീസ് ഇന്നലെ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 329ാം വകുപ്പ് പ്രകാരമാണ് സംഭവത്തിൽ കേസെടുത്തത്.

വി.എസ് ചന്ദ്രശേഖരൻ ഉൾപ്പെടെ ഏഴ് പേർക്കെതിരെ നടിയുടെ പീഡന പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. കെപിസിസിയുടെ നിയമസഹായ സെല്ലിന്റെ അധ്യക്ഷനും ലോയേഴ്‌സ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.എസ് ചന്ദ്രശേഖരൻ ആരോപണങ്ങളുയർന്നതിനു പിന്നാലെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നു.

TAGS :

Next Story