സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു
രണ്ടാഴ്ചയായി ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം ചേലമ്പ്രം സ്വദേശിയായ 47 കാരനാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഈ മാസം അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി. കോഴിക്കോട് ചികിസ്തയില്‍ കഴിയുന്ന മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ നില ഗുരുതരമായി തുടരുകയാണ്.
കഴിഞ്ഞ ദിവസം മലപ്പുറം ചേളാരി സ്വദേശിയായ 11കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കുളത്തിൽ കുളിച്ചതായി റിപ്പോർട്ടുകളുണ്ട്. നിലവിൽ നാല് പേരാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്.
മലപ്പുറം ചേലമ്പ്രം സ്വദേശിയായ യുവാവ് കഴിഞ്ഞ 20 ദിവസമായി കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇന്നലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഓമശ്ശേരി സ്വദേശിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച താമരശ്ശേരി സ്വദേശി അനയയുടെ 7 വയസുള്ള സഹോദരനും ചികിത്സയിലാണ്.
മലപ്പുറം സ്വദേശിയായ നാല്‍പ്പത്തിയൊമ്പതുകാരനും ചേളാരി സ്വദേശിയായ പതിനൊന്നുകാരിയും അന്നശ്ശേരി സ്വദേശിയായ മുപ്പത്തിയെട്ടുകാരനുമാണ് അമീബിക് മസ്‌തിഷ്ക ജ്വരംബാധിച്ച് ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവർ. രോഗ ബാധയുടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. പ്രതിരോധ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്
Adjust Story Font
16

