Quantcast

'കൂടോത്ര' വിവാദം: എ.എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി

വീഡിയോ ദൃശ്യങ്ങൾ തെളിവായി നൽകിയിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2024-07-09 15:35:23.0

Published:

9 July 2024 9:02 PM IST

Another controversy: AH Hafeezs statement recorded,latest news,കൂടോത്ര വിവാദം: എ.എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തി
X

കണ്ണൂർ: കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനുമായി ബന്ധപ്പെട്ട കൂടോത്ര വിവാദത്തിൽ മൊഴി രേഖപ്പെടുത്തി. മ്യൂസിയം പൊലീസാണ് കേരളാ കോൺഗ്രസ് എം നേതാവും പരാതിക്കാരനുമായ എ.എച്ച് ഹഫീസിന്റെ മൊഴി രേഖപ്പെടുത്തിയത്. പരാതിക്ക് ആധാരമായ വീഡിയോ ദൃശ്യങ്ങൾ തെളിവായി നൽകിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുപ്പ് നടന്നത്.

കെ. സുധാകരൻറെ വീട്ടിൽ നിന്ന് കൂടോത്രം കണ്ടെത്തുന്ന ദൃശ്യങ്ങൾ പുറത്തായിരുന്നു. കണ്ണൂരിലെ വീട്ടിൽ നിന്ന് സുധാകരനും രാജ്മോഹൻ ഉണ്ണിത്താനും മന്ത്രവാദിയും ചേർന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരുന്നത്.

TAGS :

Next Story